സെയ്ഫ് അലിഖാന്റെ മകള്‍ സിനിമയിലേക്ക്, അരങ്ങേറ്റം ഹൃത്വിക് റോഷന്റെ നായികയായി

single-img
18 December 2016

collag_647_052016033652
ഒരു താരപുത്രി കൂടി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബോളിവുഡിന്റെ സൂപ്പര്‍ ഹീറോയായി വിലസുന്ന നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറയാണ് സിനിമ ലോകത്തിലേക്ക് എത്തുന്നത്. സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ നായികയായി അരങ്ങേറ്റം കുറിക്കാനാണ് സാറ ഒരുങ്ങുന്നത്.

സെയ്ഫ് അലിഖാന് ആദ്യ ഭാര്യ അമൃത സിംഗിലുള്ള മകളാണ് ഇരുപത്തിനാലുകാരിയായ സാറ. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹൃത്വികും സാറയും ഒന്നിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്.

നേരത്തെ കരണ്‍ജോഹര്‍ ചിത്രത്തില്‍ സാറ അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സാറയുടെ അമ്മയും കരണ്‍ ജോഹറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് സാറ ഹൃത്വികിന്റെ നായികയാകുന്നത്.