കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍; ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച അറിയാവുന്നയാളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രന്‍

single-img
18 December 2016
bjp-surendran
തിരുവനന്തപുരം : സിപിഐഎം പ്രവര്‍ത്തകനും തിരുവനന്തപുരം കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ജയശങ്കറിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബി.ജെ.പി ആരോപിച്ചു. ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച വ്യക്തമായി അറിയുന്നയാളാണ് മരിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.