ആളില്ലാ മുങ്ങികപ്പല്‍ തിരികെ തരാമെന്ന് പറഞ്ഞ ചൈനയെ പരിഹസിച്ച് ട്രംപ്; നിങ്ങളുടെ മോഷണ മുതൽ നിങ്ങൾ തന്നെ സൂക്ഷിച്ചോളൂ

single-img
18 December 2016

donald-trump

വാഷിങ്ടണ്‍: ദക്ഷിണ ചൈന കടലില്‍ യുഎസ് വിന്യസിച്ചിരുന്ന ആളില്ലാ മുങ്ങികപ്പല്‍ ചൈന പിടിച്ചെടുത്തതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. മുങ്ങികപ്പല്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ ചൈനയെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പരിഹസിച്ചു. നിങ്ങള്‍ തട്ടിയെടുത്ത ഡ്രോണ്‍ നിങ്ങള്‍ തന്നെ കയ്യില്‍ വെച്ചോളൂ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ദക്ഷിണ ചൈനാ കടലില്‍ സൈനീക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിനെതിരെ ട്രംപ് പ്രതികരിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായിരുന്നു.

കപ്പലുകളുടെയും ലൈഫ് ബോട്ടുകളുടെയും സുരഷ ഉറപ്പാക്കാനാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്നാണ് ചൈനയുടെ വിശദീകരണം. ഫിലിപ്പിയന്‍സില്‍ സുബിക് ഉള്‍ക്കടലിന്റെ 80 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് നിന്നാണ് ചൈന ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് യുഎസ് പറഞ്ഞു. സമുദ്ര സര്‍വ്വേയ്ക്കായി ബൗഡിച്ച് എന്ന കപ്പലാണ് ഡ്രോണ്‍ അയച്ചത്. ഇത് തിരിച്ചു വിളിക്കാനിരിക്കെയായിരുന്നു ചൈന കൈവശപ്പെടുത്തിയത്.