നിളാതീരത്തെ ഉല്‍സവരാവില്‍ തുളസി കതിരിന്‍ നൈര്‍മല്യമായി ചിരിച്ച ഉണ്ണിമായയെ മഞ്ജു വാര്യര്‍ പിന്നെയും ഓര്‍ക്കുന്നു

single-img
18 December 2016

96

ആറാംതമ്പുരാന്‍ എന്ന ചിത്രത്തിലെ കുസൃതി നിറഞ്ഞ നാട്ടിന്‍പുറത്തുകാരി കഥാപാത്രമായിരുന്നു ഉണ്ണിമായ.ആ ഓര്‍മകളെ തിരികെ വിളിച്ച് മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗ്രാമത്തിലെ ഉത്സവം തന്നെ കൂട്ടികൊണ്ടു പോയ ചെറുപ്പകാലത്തിന്റെ നന്മയെ ഓര്‍മ്മിച്ചു കൊണ്ടാണ് മഞ്ജു രസകരമായ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.പുള്ള് എന്ന തന്റെ ഗ്രാമത്തിലെ അമ്പലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉത്സവവും അതിന്റെ ഭാഗമായി നടന്ന കുഞ്ഞ് തിരുവാതിരകളിയും തന്നെ ചെറുപ്പകാലത്തിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ട് പോയതായി മഞ്ജു കുറിച്ചു.

മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പുള്ള് എന്നാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ പേര്. അവിടത്തെ അമ്പലത്തിലെ ഉത്സവമായിരുന്നു കഴിഞ്ഞദിവസങ്ങളില്‍. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഉത്സവങ്ങള്‍ക്ക് എന്നും സന്ധ്യാവിളക്കുകളുടെ ഇളംമഞ്ഞനിറവും മുടിക്കെട്ടുകളില്‍ ചൂടിയ പൂക്കളുടെ മണവുമാണ്. ബാക്കിയാകുന്ന നന്മകളുടെ ഒത്തുചേരലാണത്. ഒരു ബലൂണും കുപ്പിവളയും കാട്ടി ആരെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള മാന്ത്രികതയുമുണ്ടതിന്. ലാളിത്യമാണ് അവിടത്തെ കാഴ്ചകളുടെ ഭംഗി.

പുള്ളിലെ ഉത്സവത്തിന് അമ്പലമുറ്റത്ത് നടന്ന ഒരു കുഞ്ഞു തിരുവാതിരകളിയാണ് ഇതോടൊപ്പം. കുമ്മിയടിക്കുന്നവരില്‍ ഒരാള്‍ അമ്മയാണ്. കാഴ്ചക്കാരില്‍ ഒരാള്‍ അച്ഛനും. അതുകണ്ടിരിക്കുമ്പോള്‍ ഉള്ളിലേക്കൊരാള്‍ വന്നു. ‘സന്തതം സുമശരന്‍’ എന്ന് പാടിച്ചുവടുവച്ച, നാട്ടുനന്മയുടെ പ്രതീകമായിരുന്ന ആ പെണ്‍കുട്ടി ഉണ്ണിമായ.

മോഹന്‍ലാല്‍ നായകനായ ആറാംതമ്പുരാന്‍ എന്ന ചിത്രത്തിലെ കുസൃതി നിറഞ്ഞ നാട്ടിന്‍പുറത്തുകാരി കഥാപാത്രമായിരുന്നു മഞ്ജു അവതരിപ്പിച്ച ഉണ്ണിമായ.