ബിജെപി പ്രാദേശിക നേതാവുള്‍പ്പെടെയുള്ള അഞ്ചംഗസംഘം ആദിവാസി പെണ്‍കുട്ടിയെ 36 മണിക്കൂര്‍ ബലാത്സംഗം ചെയ്തു:പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പീഡനം

single-img
18 December 2016

rape-representational-pti-l

ഭോപ്പാല്‍: ബിജെപി പ്രാദേശിക നേതാവും അഞ്ചംഗ സംഘവും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.മുന്‍ വാര്‍ഡ് മെമ്പറായ ബിജെപി നേതാവിനെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതരനിലയിലായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച്ച രാത്രി വീട്ടില്‍ അതിക്രമിച്ച കയറിയ ബിജെപി നേതാവും സംഘവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
സമീപത്തുള്ള കാട്ടില്‍ക്കൊണ്ടുപോയി ആറ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ 36 മണിക്കൂര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡിപ്പിക്കും മുമ്പ് അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.പീഡനത്തിന ശേഷം കുട്ടിയെ അവര്‍ കാട്ടിലുപേക്ഷിച്ചു.
വനത്തിലൂടെ 13 കിലോമീറ്റര്‍ ദൂരം നടന്ന് ബെയ്തുലിലെത്തിയ പെണ്‍കുട്ടി ഫോണില്‍ ബന്ധുക്കളെ അറിയിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കള്‍ അംലയിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി. ആസാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു വനിതാ പൊലീസിന്റെ നിര്‍ദേശം. അവിടെ ചെന്നപ്പോള്‍ അംല പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചയച്ചെന്നും പെണ്‍കുട്ടിയും ബന്ധുക്കളും പരാതിപ്പെടുന്നു.സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് അന്വേഷണത്തിന് ഉത്തരവിട്ടു.