പഴയ നോട്ട് മാറാന്‍ പാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ പൊതു താല്‍പര്യ ഹര്‍ജി നല്‍കുമെന്ന് കനയ്യകുമാര്‍

single-img
18 December 2016

Kanhaiya Kumar, a Jawaharlal Nehru University (JNU) student union leader, gestures as he addresses a meet inside JNU campus in New Delhi

പ്രധാനമന്ത്രീ നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് അസാധുവാക്കിയ 50, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് കനയ്യകുമാര്‍. ഓണ്‍ലൈന്‍ പരാതിയിലൂടെ ഒപ്പ് ശേഖരണം നടത്തി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ശ്രമിക്കുന്നതെന്ന് കനയ്യകുമാര്‍ പറഞ്ഞു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം. ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.20000രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി. ഈ തുകകളുടെ സ്രോതസ്സ് കാണിക്കേണ്ടതില്ല. അതേ സമയം സംഭാവന തന്നയാളുടെ വിവരം ഉണ്ടായാല്‍ മതി. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.ഇതിനെതിരെയാണ് കനയ്യ കുമാര്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കാന്‍ പോകുന്നത്.