ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവി;മലയാളി ലഫ്റ്റനന്റ് ജനറല്‍ പിഎം ഹാരിസിനെ മറികടന്നാണു നിയമനം

single-img
18 December 2016

bipin-rawat

ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായി നിമിച്ചു. നിലവില്‍ കരസേനാ ഉപമേധാവിയായ റാവത്ത് ഈമാസം 31ന് ദല്‍ബീര്‍ സിങ് ചുമതലയൊഴിയുന്നതോടെ 26ാമത്തെ കരസേനാ മേധാവിയായി സ്ഥാനമേല്‍ക്കും. മലയാളിയായ പിഎം ഹാരിസ് അടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്നാണു ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പുതിയ കരസേനാ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

രണ്ട് മുതിര്‍ന്ന ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്ന റാവത്തിനെ നിയമിച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.കഴിവും ചേര്‍ച്ചയും കണക്കിലെടുത്താണ് പുതിയ കരസേനാ മേധാവിയുടെ നിയമനമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.ഹാരിസ് രാജ്യത്തെ ആദ്യ മുസ്ലിം കരസേനാ മേധാവിയാകുമായിരുന്നു എന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര സെക്രട്ടറിയും എഴുത്തുകാരനുമായ ഷെഹ്‌സാദ് പൂനാവാല ട്വിറ്ററില്‍ കുറിച്ചു.

എയര്‍ മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയാകും പുതിയ വ്യോമസേനാ മേധാവി. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റായ്ക്ക് പകരമായാണ് നിയമനം. രാജീവ് ജെയിന്‍ ആണ് പുതിയ ഐബി ഡയറക്ടര്‍. റോ ഡയറക്ടര്‍ അനില്‍ ദാസ്മാനായാണ്.