ഇന്‍ഡോനേഷ്യയില്‍ വീണ്ടും വിമാനം തകര്‍ന്നു വീണു, 13 പേര്‍ കൊല്ലപ്പെട്ടു.

single-img
18 December 2016

_93015905_afp2

വീണ്ടും ഇന്‍ഡോനേഷ്യയില്‍ വിമാനപകടം. വ്യോമസേനയുടെ വിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ 13 പേര്‍ മരിച്ചു. ഹെര്‍കുലസ് സി 130 വിമാനമാണ് പാപ്പുവ പ്രവിശ്യയിലെ ഉള്‍പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയോടെ തകര്‍ന്നുവീണത്.

മൂന്ന് പൈലറ്റുമാരും 10 സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് വ്യോമസേനാ മേധാവി ആഗസ് സുപ്രിയാറ്റ്‌ന പറഞ്ഞു. ഭക്ഷണസാമഗ്രികളുമായി ടിമിക്കയില്‍ നിന്ന് വാമെനയിലേക്ക് പോകുകയായിരുന്നു ഹെര്‍കുലസ്.

പൂര്‍ണമായും തകര്‍ന്ന വിമാനത്തില്‍ നിന്ന് മരിച്ചവരുടെ മൃതദേഹം വാമെനയിലേക്ക് കൊണ്ടുപോയി. ടിമിക്കയില്‍ നിന്ന് 5.35നാണ് വിമാനം പുറപ്പെട്ടത്. വാമെനയില്‍ 6.13നായിരുന്നു എത്തിച്ചേരേണ്ടിയിരുന്നത്. വിമാനം നിലത്തിറക്കുന്നതിന് തൊട്ടുമുമ്പ് മലനിരകള്‍ക്ക് സമീപം വെച്ച് വിമാനം താഴ്ന്ന് പറന്നതാണ് അപകടത്തിലേക്ക് നയിച്ചത്.

2015ലും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. മെഡാനിലെ ആള്‍പാര്‍പ്പുള്ള പ്രദേശത്തായിരുന്നു അന്ന് വിമാനം തകര്‍ന്നുവീണത്. 12 സ്റ്റാഫുകളും 109 യാത്രക്കാരും, പ്രദേശവാസികളായ 22 പേരും അന്നത്തെ അപകടത്തില്‍ മരിച്ചിരുന്നു.