ഞായറാഴ്ച്ച മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഷോപ്പിങ് ഉല്‍സവം; ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്

single-img
17 December 2016

 

flipkart
രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം. ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 3 മൊബൈല്‍ ഫോണ്‍ ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാം. വണ്‍ പ്ലസ് കൂടാതെ മറ്റു ചില ഫോണുകളും ഫ്‌ളിപ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കും. 7,999 രൂപ വിലയുള്ള മോട്ടോ ഇ3 പവര്‍, 36,990 രൂപ വില വരുന്ന ഐഫോണ്‍ 6 16GB, ലെനോവോ കെ5 നോട്ട്, ലീക്കോ എല്‍ 2, ഗ്യാലക്‌സി ഓണ്‍8, ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ്, ലെനോവോ ഫാബ് 2 എന്നിവയാണ് ഇവയില്‍ ചിലത്.

ആപ്പിള്‍ മാക്ബുക്ക് പ്രോ ലാപ്‌ടോപ്, സാംസങ് ഗിയര്‍ ഫിറ്റ് 2, ആപ്പിള്‍ വാച്ച്, മോട്ടോ 360 ജന്‍2 എന്നിവയ്ക്കും ഓഫര്‍ ലഭ്യമാണ്. ഇതുകൂടാതെ സ്‌കള്‍ കാന്‍ഡി ഹെഡ്‌ഫോണ്‍, ഐപ്രോ പവര്‍ബാങ്ക് (10400mAh), മി 10000mAh പവര്‍ ബാങ്ക്, ഫിലിപ്‌സ് യുഎസ്ബി ട്രിമ്മര്‍ എന്നീ ഉല്‍പന്നങ്ങള്‍ക്കുമുണ്ട് ഓഫറുകള്‍. മാക്രോമാക്‌സ്, വു, സാംസങ് എന്നീ കമ്പനികളുടെ ടെലിവിഷനുകള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്റര്‍ എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്.

അതേസമയം എങ്ങനെയാണ് ഇത്രയും വില കുറച്ച് ഫ്‌ലിപ്കാര്‍ട്ടിന് ഈ ഓഫറുകള്‍ നല്‍കാന്‍ സാധിക്കുന്നതെന്നത് രഹസ്യമാണ്. വണ്‍ പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ്‌സും വെള്ളിയാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യത്തിലുള്ള തന്റെ ജിജ്ഞാസ പങ്കു വെച്ചിരുന്നു.