നോവലിലും ഫെയ്സ്ബുക്കിലും ദേശീയഗാനത്തെ അപമാനിച്ചു: മലയാളി എഴുത്തുകാരനെതിരെ രാജ്യദ്രോഹത്തിന് കേസ്

single-img
17 December 2016

kamal-1-668x500
കൊല്ലം: നോവലിലും ഫെയ്‌സ്ബുക്കിലും ദേശീയഗാനത്തെ അപമാനിച്ചതായി ആരോപിച്ച് എഴുത്തുകാരന് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. കൊല്ലം ശങ്കരമംഗലം സ്വദേശിയും നാടക പ്രവര്‍ത്തകനുമായ കമല്‍ സി ചവറയ്ക്ക് എതിരെയാണ് കേസ്. ഇയാളുടെ കുടുംബ വീട്ടില്‍ നിന്ന് നോവലുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു.

കമല്‍ സി ചവറയുടെ ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന നോവലില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന ഭാഗങ്ങളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് കേസ്. എഫ്‌ഐആറില്‍ 124 എ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ഫേസ് ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നാണ് കരുനാഗപ്പള്ളി പോലീസിന്റെ നിലപാട്. കൊല്ലത്തെ കമലിന്റെ കുടുംബ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് നോവല്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു.

മൂന്ന് വര്‍ഷമായി കോഴിക്കോട് കുന്ദമംഗലത്താണ് കമല്‍ താമസിക്കുന്നത്. പോലീസ് തന്നെ ഭീകരവാദിയായി ചിത്രീകരിച്ചതായി കമല്‍ ആരോപിച്ചു.