ജര്‍മനിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടികൂടി; പ്രായം കണക്കിലെടുത്ത് കേസെടുത്തില്ല

single-img
17 December 2016

ബോംബ് വയ്ക്കാന്‍ പദ്ധതിയിട്ടിരുന്ന ക്രിസ്മസ് മാര്‍ക്കറ്റിന്റെ മുന്‍വശം

ബോംബ് വയ്ക്കാന്‍ പദ്ധതിയിട്ടിരുന്ന ക്രിസ്മസ് മാര്‍ക്കറ്റിന്റെ മുന്‍വശം

ബെര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടികൂടി. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന്‍ പിടിയിലായത്. എന്നാല്‍ പ്രായം കണക്കെടുത്ത് കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല. കൗമാരക്കാരന് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

നവംബര്‍ 26ന് ലുഡ്വിഗ്ഷഫെന്‍ പ്രദേശത്തെ ക്രിസ്മസ് മാര്‍ക്കറ്റും ഡിസംബര്‍ അഞ്ചിന് സമീപമുള്ള സിറ്റി ഹാളും ആക്രമിക്കാനായിരുന്നു കൗമാരക്കാരന്‍ പദ്ധതിയിട്ടിരുന്നതെന്ന് ലോക്കല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സിറ്റി ഹാളിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കൗമാരക്കാരനെ കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയിരുന്നു.