നടി ഷംന കാസിം വിവാഹത്തിനൊരുങ്ങുന്നു

single-img
16 December 2016
poorna-at-mirchi-music-awards-south-2016-25
താന്‍ വിവാഹത്തിനൊരുങ്ങുന്നതായി നടി ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഷംന കാസിം. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഞാന്‍ നിങ്ങള്‍ക്ക് ചെറിയൊരു സസ്‌പെന്‍സ് തരാനെത്തിയതാണേ. ഇനി ഒരു കല്യാണമായിക്കൂടെ എന്നു അച്ഛനും അമ്മയും ചോദിച്ചു. ആലോചിച്ചപ്പോള്‍ തോന്നി ശരിയാണല്ലോ എന്ന്.
എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെ പലതവണ കേട്ട കല്യാണവാര്‍ത്ത പോലെയല്ല കേട്ടോ ഇത് സത്യമാ. കല്യാണം അത്ര സിംപിള്‍ കാര്യമല്ലല്ലോ. വലിയവര്‍ തീരുമാനിക്കട്ടെ എന്നു കരുതി. ഹിന്ദി എനിക്ക് വലിയ വശമില്ല, എന്നാലും സാരമില്ല, ഒരു നോര്‍ത്ത് ഇന്ത്യന്‍ പയ്യനെ മതിയെന്ന് ഞാന്‍ പറഞ്ഞു. ചെക്കനെ കിട്ടേണ്ട താമസമേയുള്ളൂ. കല്യാണം Not so far, but it is so close. തീരുമാനമായാല്‍ ഫെയ്‌സ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ അല്ല, എല്ലാവരെയും നേരിട്ട് തന്നെ അറിയിക്കും.’ ഷംന പറഞ്ഞു.
തീരുമാനിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വിവാഹം വേണമെന്നാണ് എന്റെ പ്ലാന്‍. വിവാഹത്തിനു ശേഷവും നൃത്തം ചെയ്യും. അതെന്റെ പാഷനാണ്. അഭിനയം തുടരണോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരിക്കുമെന്നും ഷംന വ്യക്തമാക്കി.