പ്രതിപക്ഷത്തിനെതിരേ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി ;പ്രതിപക്ഷം അഴിമതിവിരുദ്ധ പോരാട്ടത്തിന് എതിര്

single-img
16 December 2016

modi2-kwuf-621x414livemint
പ്രതിപക്ഷം എല്ലായ്‌പ്പോഴും അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായാണ് പാര്‍ട്ടിയെ കണ്ടത്. പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കണം. ഇടതുപക്ഷം നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി കുറ്റപ്പെടുത്തി.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ചൊല്ലി പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സ്തംഭിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രതികരണം.ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ജീവിത രീതിയാണ്. അത് അഴിമതി കുറയ്ക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ വിനിമയത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ ബിജെപി എംപിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും മോഡി യോഗത്തില്‍ ആവശ്യപ്പെട്ടു.അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും പ്രധാനമന്ത്രി പാർട്ടി എംപിമാർക്ക് നിർദ്ദേശം നൽകി.