കണ്ണിനും പ്രത്യേക പരിപാലനം അത്യാവശ്യമാണ്

single-img
16 December 2016
Close up of woman's eyes

Close up of woman’s eyes

ശരീരത്തിന്റെ വിളക്കാണ് കണ്ണുകള്‍. കാഴ്ചയുടെ വസന്തം നല്‍കുന്ന കണ്ണുകളുടെ ആരോഗ്യത്തിന് പ്രത്യേകം പരിപാലനം വേണം. ആധുനിക ജീവിത ശൈലിയിലെ സമ്മര്‍ദങ്ങള്‍, ഉത്ക്കണ്ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ എന്നി വിവിധ പ്രതികൂല ഘടകങ്ങളോട് പോരാടി നമ്മുടെ കാഴ്ചയെ കാക്കുന്ന കണ്ണുകള്‍ക്ക് പ്രത്യേക പരിപാലനം നല്‍കണം.

ഇപ്പോള്‍ ശീതകാലം വന്നതോടു കൂടി കണ്ണിന് ഏറെ ശ്രദ്ധയും പരിചരണവും നല്‍കണം. കാഴ്ച നഷ്ടപ്പെട്ടാല്‍ ജീവിതം പിന്നെ തള്ളി നീക്കേണ്ടത് ഇരുട്ടിന്റെ ലോകത്തായിരിക്കും. അതിനാല്‍ ദിവസവും കണ്ണിനു പ്രധാന്യം കെടുക്കുന്നതിന് പുറമെ തണുപ്പുകാലങ്ങളില്‍ പ്രത്യേക പരിചരണം നല്‍കണം. അതിനു ചില വഴികള്‍ ഇവിടെ കാണാം.

* കണ്ണട ധരിക്കുക
എപ്പോള്‍ പുറത്തേക്ക് പോയാലും കണ്ണട ധരിക്കുന്നത് ശീതകാലത്ത് കണ്ണിന്റെ ആരോഗ്യം നില നിര്‍ത്താന്‍ ഏറെ സഹായകരമാകും. കണ്ണാടിയുടെ ഫ്രേയിം തെരഞ്ഞെടുക്കുമ്പോള്‍ മുഖത്തിനു ചേര്‍ന്ന വിധത്തിലുളളതു തെരഞ്ഞെടുക്കണം. തീരെ ചെറുതോ വലുപ്പമേറിയതോ തെരഞ്ഞെടുക്കരുത്.

* വെള്ളം ധാരാളം കുടിക്കുക

തണുപ്പ് കാലത്ത് നമ്മള്‍ ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്റെ അളവ് പരിശോധിച്ചാല്‍ തീരെ കുറവാണ്. ഇത് ടൈഫോയിഡ് പോലുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തും. അതുപോലെതന്നെ ഇത് നമ്മുടെ കണ്ണിനെയും ബാധിക്കും.

* ഐ ഡ്രോപ്‌സ് ഉപയോഗിക്കുക

കണ്ണുകള്‍ ഉണങ്ങിയ പോലെ അടിക്കടി തോന്നുകയാണെങ്കില്‍ ഡോക്റ്ററുടെ നിര്‍ദേശപ്രകാരം കണ്ണില്‍ ഒഴിക്കുന്ന മരുന്ന് ഉപയോഗിക്കുക.

* കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക

കമ്പ്യൂട്ടര്‍, മെബൈല്‍ ഫോണ്‍ എന്നിവ അധികനേരം ഉപയോഗിക്കുന്നവര്‍ ഇടക്കിടക്ക് കണ്ണിന് വിശ്രമം നല്‍കണം