2000 രൂപയുടെ നോട്ട് കൊണ്ടുള്ള വസ്ത്രം ധരിച്ച നടിക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല,സംഭവത്തിന്റെ സത്യമറിയണോ

single-img
16 December 2016

kriti-sanon-main

2000 രൂപയുടെ പുതിയ നോട്ട് കൊണ്ട് തുന്നിയ വസ്ത്രം ധരിച്ചെത്തിയ നടി കൃതി സനോണിനെ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ. എന്നാല്‍, വസ്ത്രത്തിന്റെ സത്യാവസ്ഥ മനസ്സിലായതോടെ തെറിപറഞ്ഞവര്‍ തന്നെ താരത്തോട് മാപ്പ് പറഞ്ഞു. ഫോട്ടോ വൈറലായതോടെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. ആരോ ഫോട്ടോഷോപ്പ് ചെയ്ത് പോസ്റ്റ് ചെയ്ത ഫോട്ടോ ആയിരുന്നു അത്.

പാവപ്പെട്ട ജനങ്ങള്‍ കാശിനു വേണ്ടി ബാങ്കുകളിലും എടിഎമ്മിലും ക്യൂ നില്‍ക്കുമ്പോള്‍ 2000 രൂപ കൊണ്ട് വസ്ത്രം തുന്നിച്ചത് ശരിയായില്ലെന്ന് സോഷ്യല്‍ മീഡിയ ക്രൂരമായി തന്നെ വിമര്‍ശിച്ചു. സുഹൃത്തുക്കളില്‍ നിന്നാണ ഫോട്ടോയുടെ വിവരം നടി അറിയുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച ചിത്രം ആരോ ഫോട്ടോ ഷോപ്പ് ചെയ്ത് 2000 രൂപ ആക്കിയതായിരുന്നു. താരം നിരപരാധിയാണെന്ന് തെളിഞ്ഞതോടെ ആരാധകര്‍ മാപ്പ് പറഞ്ഞു.