ഫുട്‌ബോള്‍ ഇതിഹാസതാരം ലയണല്‍ മെസ്സി വിവാഹിതനാവുന്നു

single-img
16 December 2016
lionel-messi-set-to-marry-the-mother-of-his-kids-antonella-roccuzzo-reportedly-viviangist-com-2
ബാല്യകാലസഖി ആന്റെനോള റൊക്കൂസോയുമായി ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസി വിവാഹിതനാകാന്‍ പോകുന്നു. ഇരുവരും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയാണ്. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. അടുത്ത വര്‍ഷം ജൂലൈയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.  മെസ്സിയുടെ മുപ്പതാം പിറന്നാള്‍ ദിനമായ ജൂലൈ 24നായിരിക്കും വിവാഹമെന്നാണ് സൂചന.
അര്‍ജന്റീനയിലെ പ്രശസ്ത മോഡലാണ് റൊക്കൂസോ. ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിംഗില്‍ സജീവമായിരുന്ന റൊക്കൂസോ 2008ല്‍ മെസ്സിക്കൊപ്പം ബാഴ്‌സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു. മെസിയുടെ ജന്‍മനാടായ റൊസാരിയോയിലെ ലേഡി ഓഫ് റോസറി കത്തീഡ്രലില്‍ ആയിരിക്കും വിവാഹം നടക്കുക. വിവാഹത്തില്‍ അര്‍ജന്റീന, ബാഴ്‌സ ടീമുകളിലെ സഹതാരങ്ങള്‍ പങ്കെടുക്കും. വിവാഹ വാര്‍ത്ത മെസിയുടെ ക്ലബ്ബായ ബാഴ്‌സലോണയും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. റൊക്കൂസോയുടെ സഹോദരനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.