പ്രധാനമന്ത്രിയെ വിമർശിച്ച് രാംദേവ്;നോട്ട് നിരോധനത്തിൽ നടന്നത് 3-5 ലക്ഷം കോടിയുടെ അഴിമതി

single-img
16 December 2016

modi17
നോട്ട് നിരോധനവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്കെതിരേ വിമർശനവുമായി യോഗ ഗുരു ബാബ രാം ദേവ്.കേന്ദ്രസര്‍ക്കാര്‍ നടപടി 3-5 ലക്ഷം കോടിയോളം രൂപയുടെ അഴിമതിക്കാണ് വഴിവെച്ചിരിക്കുന്നതെന്ന് രാം ദേവ് പറഞ്ഞു. ബാങ്കറന്മാരുടെ ചതിക്കുഴിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം നല്ലരീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്നെന്നും രാംദേവ് അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ദ ക്യുന്റിനു നൽകിയ അഭിമുഖത്തിലാണു 3-5ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണം രാം ദേവ് ഉന്നയിച്ചത്.നേരത്തെ നോട്ടുനിരോധനത്തെ അനുകൂലിച്ചും പ്രധാനമന്ത്രിയെ പ്രശംസിച്ചും രംഗത്തുവന്നയാളാണ് ബാബ രാംദേവ്.