സഹകരണ ബാങ്കുകൾക്ക് ഇളവ് നൽകാനാകില്ലെന്ന് സുപ്രീം കോടതി

single-img
15 December 2016

supremecourt6

നോട്ട് പിൻവലിക്കലിനെ തുടർന്ന് സഹകരണ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇപ്പോൾ ഇളവ് അനുവദിച്ചാൽ കേന്ദ്ര സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കില്ലെ എന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സർക്കാർ പറഞ്ഞ കാലാവധിക്ക് ശേഷം കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നിരീക്ഷിക്കാമെന്നും വ്യക്‌തമാക്കി.

എന്നാൽ സഹകരണ ബാങ്കുകളുടെ പക്കലുള്ള അസാധു നോട്ടുകൾ ആർ.ബി.ഐയിൽ നിക്ഷേപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച പണമാണ് ആർ.ബി.ഐ സ്വീകരിക്കുക.സഹകരണ ബാങ്കുകളും നോട്ട് പിൻവലിക്കലിനെ ചോദ്യം ചെയ്തു സമർപ്പിച്ച പൊതുതാത്പര്യ ഹർജികളും പരിഗണിച്ചാണ് കോടതി വിധി.