‘ചിന്നമ്മ’ നയിച്ചാൽ മതി;ശശികല ജനറൽ സെക്രട്ടറിയാകുമെന്ന് അണ്ണാ ഡിഎംകെ

single-img
15 December 2016

imgjayalalitha-sasikala-natarajan

എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി പദവി ജയലളിതയുടെ ഉറ്റതോഴി ശശികല തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി വക്‌താവ് പൊന്നയ്യൻ. ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ ശശികലക്ക് ആ സ്‌ഥാനത്തേക്ക് എത്താൻ യോഗ്യതയുണ്ട്. പാർട്ടിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ശശികല ജനറൽ സെക്രട്ടറിയാകണമെന്നതെന്നും പൊന്നയ്യൻ പറഞ്ഞു.
ശശികലയോട് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ കഴിഞ്ഞ ദിവസവും പോയസ് ഗാർഡനിസെ വസതിയിലെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശശികല ഇതുവരെ മനസ് തുറന്നിട്ടില്ല.