ശരീര ഭാരം കുറയ്ക്കാനും വൃക്ക തകരാര്‍ തടയാനും ഗ്രീന്‍ ടീ ഉത്തമം

single-img
15 December 2016

green-tea-in-a-cup
ആരോഗ്യത്തിനു ഏറെ ഗുണകരമാണ് ഗ്രീന്‍ ടീ.വണ്ണം കുറയണം എന്ന് ആഗ്രഹിക്കുന്നവരും , രോഗങ്ങള്‍ വരരുത് എന്ന് ആശിക്കുന്നവരും ഒരു മടിയും കൂടാതെ കുടിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. മലയാളികളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ സുപരിചിതനായിക്കഴിഞ്ഞ ഗ്രീന്‍ ടീയുടെ ഗുണഗണ പട്ടികയിലേക്കു പുതിയതായി ഒരു കണ്ടെത്തല്‍ കൂടി. അമിതഭാരം കുറയ്ക്കാനു മാത്രമല്ല, വൃക്ക തകരാറിനെതിരെയും ഫലപ്രദമാണെന്ന് പുതിയ പഠനം.
വൃക്ക തകരാര്‍ തടയുന്നതില്‍ ഗ്രീന്‍ ടീ എത്രമാത്രം ഗുണം ചെയ്യും എന്നതായിരുന്ന പഠനം. എയിംസ് ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. ഏകദേശം 30 ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കു ഇടയിലാണ് പഠനം നടത്തിയത്.
ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന എപ്പിഗാലോകറ്റേകിന്‍-3-ഗാലറ്റെ (ഇജിസിജി) എന്ന ഘടകമാണ് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായകമാകുന്നത്. ശരീരത്തിലേയ്ക്കു ആഗീരണം ചെയ്യുന്ന കൊഴുപ്പിന്റെ അളവും കുറയ്ക്കാന്‍ ഈ പാനീയ സഹായിക്കുന്നത് വഴി. ശരീര ഭാരം വര്‍ധിക്കുന്നതിന്റെ വേഗത കുറയ്ക്കുന്നതുകൊണ്ടും കൊഴുപ്പിന്റെ ആഗിരണം ഒരു പരിധിവരെ തടയുന്നതുകൊണ്ടും ഭക്ഷണ പ്രിയരായവര്‍ക്ക് എന്തായാലും ഗ്രീന്‍ ടീ അനുഗ്രഹമാവുമെന്നതില്‍ സംശയമില്ല. എന്നാല്‍, ശരിയായ രീതിയില്‍ അല്ല ഗ്രീന്‍ ടീ കുടിക്കുന്നത് എങ്കില്‍ വിപരീത ഫലമായിരിക്കും ലഭിക്കുക