മോഡിയുടെ പരസ്യത്തിന് ചെലവാക്കിയത് 1,190.53 കോടി; കണക്ക് ലോക്‌സഭയില്‍ സ്ഥിരീകരിച്ചു

single-img
15 December 2016

 

modi-1

നരേന്ദ്ര മോഡി സര്‍ക്കാര്‍ 2015-16 വര്‍ഷത്തില്‍ ശബ്ദ ദൃശ്യ പരസ്യ വിഭാഗം(ഡിഎവിപി) മുഖേന 1,190.53 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോര്‍ ലോക്‌സഭയില്‍ സ്ഥിരീകരിച്ചു. ഈ കണക്കുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നെങ്കിലും ഇത് ആദ്യമായാണ് ലോക്‌സഭയില്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നത്.

പ്രധാനപ്പെട്ട നിരവധി പദ്ധതികള്‍ക്കായാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഡിഎവിപി കഴിഞ്ഞ വര്‍ഷം ചെലവഴിച്ച ആകെ തുകയാണ് ഇത്. ദിനപ്പത്രങ്ങള്‍, ശ്രവ്യ-ദൃശ്യ മാധ്യമങ്ങള്‍, മറ്റ് അച്ചടി പരസ്യങ്ങള്‍, ഔട്ട്‌ഡോര്‍ പബ്ലിസിറ്റി, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്കായാണ് തുക ചെലവഴിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.