കുടുംബ വഴക്ക് കാരണം സീരിയല്‍ നടന്‍ സ്വയം വെടിവെച്ച് മരിച്ചു; മരിച്ചത് ക്രൈം പട്രോളിലൂടെ പ്രശസ്തനായ കമലേഷ് പാണ്ടെ

single-img
15 December 2016

crime-patrol-actor-kamlesh-pandey
റാഞ്ചി: ജനപ്രിയ സീരിയലായ ക്രൈം പട്രോളിലൂടെ പ്രശസ്തനായ ഹിന്ദി നടന്‍ കമലേഷ് പാണ്ടെ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലെ വീട്ടില്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഭാര്യയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി അസ്വസ്ഥനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സഹോദരി വീട്ടിലെത്തിയപ്പോള്‍ അവരുമായി വഴക്കുണ്ടായി.

മദ്യപിച്ച് ലക്ക് തെറ്റിയ ഇയാള്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയും തുടര്‍ന്ന് കൈത്തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ കമലേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.