ഇന്ത്യ തിരയുന്നു ആരാണ് ആ സോനം ഗുപ്ത? 2016ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞതിലൊരാള്‍ അജ്ഞാതയായ സോനം ഗുപ്ത

single-img
15 December 2016

sonam-gupta-bewafa-kyu-hai4-1479225489
ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് പേരില്‍ ഒരാളാണ് സോനംഗുപ്ത. അര്‍മാബ് ഗോസ്വാമിയും വിജയ് മല്ല്യയും കഴിഞ്ഞാല്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സോനം ഗുപ്തയെയാണ്. ആരായിരിക്കും സോനം ഗുപ്ത എന്ന ചോദ്യത്തിന്റെ ഉത്തരത്തെ തേടുകയാണ് സാങ്കേതികലോകം. നിയുക്ത അമേരിക്കന്‍ പ്രസിഡന്റും പി.വി സിന്ധുവുമാണ് ഏറ്റവും കൂടുതലായി ഗൂഗിളില്‍ തിരയപ്പെടുന്ന വ്യക്തികളില്‍ ഇന്ത്യയില്‍ സോനത്തിന് മുന്നിലുള്ളത്. ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് നിലനില്‍ക്കുന്ന സോനം വര്‍ഷം തീരാന്‍ പതിനഞ്ച് ദിവസം കൂടി ബാക്കിയുണ്ടെന്നതിനാല്‍ ഇവരെ കടത്തിവെട്ടുമെന്നാണ് കരുതപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്ന പേരാണ് സോനം ഗുപ്ത. കുറച്ചു നാളുകള്‍ക്ക് മുന്‍പ് പത്തു രൂപ നോട്ടില്‍ ഒരു അജ്ഞാത നിരാശ കാമുകന്‍ എഴുതി വെച്ചതാണ് സോനം ഗുപ്ത വഞ്ചകിയാണ് എന്ന് അര്‍ഥം വരുന്ന സോനം ഗുപ്ത ബേവഫാ ഹേയ് എന്ന ഹിന്ദി വാചകം. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം പുതിയ 2000 രൂപ നോട്ട് പുറത്തു വന്നതോടെ വീണ്ടും സോനം ഗുപ്തയെ സോഷ്യല്‍ മീഡിയ ഓര്‍ക്കുന്നു. കാരണം മറ്റൊന്നുമല്ല പുതിയ രണ്ടായിരം രൂപ നോട്ടിലും അതേ വാചകങ്ങള്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് ആ അജ്ഞാത കാമുകന്‍.

ആരാണ് ഈ സോനം ഗുപ്ത? ഇന്ത്യയിലെ നവമാധ്യമ യൂസര്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത് ഇതാണ്? എല്ലാവരും ആ നിഗൂഢ പെണ്‍കുട്ടിയെ തേടിയിറങ്ങിയപ്പോള്‍ സോനം ഗുപ്ത എന്ന പേര് നവമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങും ആയി.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനം സംബന്ധിച്ച തീരുമാനം വന്നതിന് പിന്നാലെ 500, 1000 നോട്ടുകളില്‍ ‘സോനം ഗുപ്ത വഞ്ചകിയാണ്’ എന്നര്‍ത്ഥം വരുന്ന ‘സോനം ഗുപ്ത ബേവഫ ഹേ’ എന്ന ഹിന്ദി എഴുത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സമാന ഹിന്ദി വാചകം എഴുതിയ നാണയത്തുട്ടുകളുടെ ചിത്രങ്ങളും പുതിയ രണ്ടായിരും രൂപാ നോട്ടുകളുടെ ചിത്രങ്ങള്‍ വരെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ട്രെന്‍ഡിങ്ങും ആയി. സോനം ഗുപ്ത എന്ന പേരുള്ളവരേയാണ് ഈ ട്രെന്‍ഡിങ് ഏറ്റവും കൂടുതല്‍ വലച്ചിരിക്കുന്നത്.