ദേശീയഗാനത്തെ ആദരിക്കാനറിയാത്ത കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി അസഹിഷ്ണുത നിറഞ്ഞ പ്രസ്താവനകളുമായി വീണ്ടും ബിജെപി

single-img
15 December 2016

kamal-director-jpg-image-784-410
ചലച്ചിത്ര അക്കാദമി പ്രസിഡന്റും സംവിധായകനുമായ കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയിലായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ദേശവിരുദ്ധ നിലപാടിന്റെയും വര്‍ഗീയതയുടെയും പ്രചാരകനാകുന്നു കമല്‍ എന്നാണ് യുവമോര്‍ച്ചയുടെ ആരോപണം. ഹിന്ദു വിരുദ്ധമാണെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രഖ്യാപിച്ച കാ ബോഡി സ്‌കേപ്പ് എന്ന ചിത്രത്തിന് മേളയില്‍ പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം ശരിയല്ല.

കലാഭവന്‍ തിയറ്റേറിന് മുന്നിലായിരുന്നു കമലിന്റെ കോലം കത്തിച്ചുളള യുവമോര്‍ച്ചയുടെ പ്രതിഷേധം അരങ്ങേറിയത്. ദേശീയ ഗാനത്തെ ആദരിക്കാത്തവര്‍ അറബിനാട്ടില്‍ പോയി താമസിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്രോത്സവങ്ങള്‍ക്ക് നാടിന്റെ നിയമങ്ങള്‍ പാലിക്കാനും കോടതി ഉത്തരവുകള്‍ നടപ്പിലാക്കാനും ബാധ്യതയുണ്ട്. ഭരണഘടനാ സ്ഥാപനത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി രാജ്യദ്രോഹ പ്രവൃത്തികള്‍ അനുകൂലിക്കുന്ന പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.