കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോളിടെക്നിക് ജീവനക്കാരനെ സസ്പെന്റ് ചെയ്തു; യുഎപിഎ ചുമത്താനും നീക്കം

single-img
15 December 2016

maoistr

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോളിടെക്നിക് ജീവനക്കാരനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക് ജീവനക്കാരനായ രജീഷിനെയാണ് സസ്പെന്റ് ചെയ്തത്. കോഴിക്കോട് ജില്ല പൊലീസ് മേധാവിയുടെ ശുപാര്‍ശ അനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ് രജീഷിനെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. ഈ ഉത്തരവിനെതിരെ രജീഷ് നിയമനടപടിക്ക് ഒരുങ്ങുകയാണ്.

രജീഷിന് തീവ്ര ഇടതു ബന്ധമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. നിലമ്പൂര്‍ കൊലയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കാളിയായിരുന്നു രജീഷ്. രജീഷിനെതിരെ യുഎപിഎ ചുമത്താനും നീക്കമുണ്ട്. എന്നാല്‍ തനിക്ക് തീവ്ര ഇടത് സംഘടനകളുമായി ബന്ധമില്ലെന്നും ജനകീയ മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകനാണെന്നും രജീഷ് പറഞ്ഞു.