കിടിലന്‍ പ്രത്യേകതകളുമായി വിപണി കീഴടക്കാന്‍ പള്‍സർ 400 എത്തി; ബൈക്കിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീകള്‍ മാത്രം

single-img
15 December 2016

pulsor

പ്രീമിയം ബൈക്ക് സെഗ്മെന്റില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പള്‍സറിന്റെ കരുത്തുകൂടിയ വകഭേദം ബജാജ് അവതരിപ്പിക്കുന്നു.  പുത്തന്‍ പ്രത്യേകതകളുമായാണ് 400 പള്‍സറിന്റെ ആഗമനം.

ക്രൂയിസര്‍ സ്പോര്‍ട്സ് ബൈക്ക് എന്ന ടാഗ്ലൈനില്‍ എത്തുന്ന വാഹനത്തിന് ഡ്യൂക്ക് 390, ആര്‍സി 390 തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന 373.4 സിസി എന്‍ജിനാണുള്ളത്. സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എന്‍ജിന് 40 ബിഎച്ച്പി കരുത്തുമുണ്ടാകും. ഈ ബൈക്കിന്റെ മുന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ എബിഎസുമാണുള്ളത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എല്‍സിഡി ഡിസ്പ്ലെ യൂണിറ്റ്, അലോയ് വീലുകള്‍, സ്പോര്‍ടി എക്സോസ്റ്റ്, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നീ സവിശേഷതകളും പള്‍സര്‍ 400 സിഎസിലുണ്ടാകും. ഡ്യൂക്ക് 390യുടെ അതേ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനെക്കാള്‍ കുറവായിരിക്കും എന്നാണ് കമ്പനി പറയുന്നത്.

സ്ത്രീകളായ എന്‍ജിനിയര്‍ മാത്രം ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ മോട്ടോര്‍ സൈക്കിള്‍ എന്ന പ്രത്യേകതയോടെയാണ് പള്‍സര്‍ 400 വിപണിയിലെത്തുന്നത്.