തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി: ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ; ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചുവെന്ന പരാതിയിലാണ് വിധി

single-img
15 December 2016

rmdv1
ഹരിദ്വാര്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിക്ക് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ കോടതി 11 ലക്ഷം രൂപ പിഴ വിധിച്ചു. ഒരു മാസത്തിനകം പിഴയടക്കണമെന്നാണ് കോടതി ഉത്തരവ്.

2012ല്‍ ഫുഡ് സേഫ്റ്റി വകുപ്പ് നല്‍കിയ പരാതിയിലാണ് വിധി. കമ്പനി ഉല്‍പ്പന്നങ്ങളായ കടുക് എണ്ണ, ഉപ്പ്, പൈനാപ്പിള്‍ ജാം, കടലപ്പൊടി, തേന്‍ എന്നിവ വകുപ്പിന്റെ ലാബ് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ 52, 53 വകുപ്പുകളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍ ആക്ടിലെ 23.1 സെക്ഷനുമാണ് കമ്പനി ലംഘിച്ചതായി തെളിഞ്ഞത്.

കഴിഞ്ഞ ജൂലൈയില്‍ പതഞ്ജലിക്കെതിരെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തു വന്നിരുന്നു. മറ്റു കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ മോശമാക്കി ചിത്രീകരിച്ചതിനായിരുന്നു കൗണ്‍സില്‍ കമ്പനിയെ താക്കീത് ചെയ്തത്.