നൂറ് കോടി യാഹൂ അക്കൗണ്ടുകള്‍ ചോര്‍ന്നു; ഉപഭോക്താക്കള്‍ അക്കൗണ്ട് പാസ് വേഡ് മാറ്റണമെന്ന് കമ്പനി അധികൃതര്‍

single-img
15 December 2016

yahoo-logo-624x351

2013, 2014 വര്‍ഷങ്ങളില്‍ യാഹൂ അക്കൗണ്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യാഹു. 2013ലെ ചോര്‍ത്തല്‍ നൂറ് കോടി ഉപഭോക്താക്കളുടെ അക്കൗണ്ടുകളെ ബാധിച്ചെന്നും പറയുന്നു. 2014ലെ ചോര്‍ത്തല്‍ സംബന്ധിച്ച് സെപ്തംബറിലാണ് യാഹൂ വെളിപ്പെടുത്തിയത്. അന്ന് 50 കോടി യാഹൂ അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നും യാഹൂ തന്നെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ഫോണ്‍ നമ്പറുകള്‍, പാസ്വേഡുകള്‍, ഇമെയില്‍, പേരുകള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. എന്നാല്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ത്തപ്പെട്ടവയില്‍ ഇല്ലെന്നാണ് യാഹൂ നല്‍കുന്ന വിവരം. പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് യാഹൂ ഏറ്റെടുത്ത വെരിസോണ്‍ അറിയിച്ചു. ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ട് പാസ്വേഡും സെക്യൂരിറ്റി ക്വസ്റ്റിയനും മാറ്റണമെന്ന് കമ്പനി ആവശ്യപ്പെട്ടു.