പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

single-img
14 December 2016

image-1

വിജയലക്ഷ്മി അന്ധതയില്‍ നിന്നും കാഴ്ചയുടെ വസന്തം ഒരുക്കിയത് ഗാനാലപനങ്ങളിലൂടെയായിരുന്നു. വ്യത്യസ്ത സ്വരശൈലിയോടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ സന്തോഷാണ് വരന്‍.

വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. മാര്‍ച്ച് 29 നാണ് വിവാഹ തീയതി തീരുമാനിച്ചിട്ടുള്ളത്. മാതൃഭൂമി ദിനപത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് വിജയലക്ഷ്മിക്ക് സന്തോഷിന്റെ ആലോചനയെത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനു ശേഷം ബഹറിനില്‍ ജോലി ചെയ്യുകയാണ് സന്തോഷ്.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയായി മാറിയ വിജയലക്ഷ്മി നിരവധി സിനിമകളില്‍ ഇതിനകം പാടി കഴിഞ്ഞു. പിന്നണഇ ഗായികയായി വളരെ പെട്ടന്നായിരുന്നു വിജയലക്ഷ്മിയുടെ ഉയര്‍ച്ച. കമല്‍ ചിത്രമായ നടനിലെ ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വിജയലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്.