ജിയോ ഉപഭോക്താക്കള്‍ക്കും ഇന്ത്യയില്‍ പോക്കിമോന്‍ കളിക്കാം

single-img
14 December 2016

pokemon-go-jio-partnership

ആധുനിക ലോകത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള മേഖലയാണ് ഗെയിമിംഗ്. ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമാണ് പോക്കിമോന്‍ ഗോ എന്ന റിയാലിറ്റി ഗെയിം.ഇനി ജിയോ ഉപഭോക്താക്കള്‍ക്കും ഇന്ത്യയില്‍ പോക്കിമോന്‍ കളിക്കാം.. ഇത്തരത്തില്‍ ജിയോ ഫോണുകളില്‍ കളിക്കുന്നതിനായി നിര്‍മ്മാതാക്കളുമായി കമ്പനി കരാറിലെത്തി.തിരഞ്ഞെടുത്ത ആയിരത്തിലധികം വരുന്ന റിലയന്‍സ് സ്റ്റോറുകളിലും പങ്കാളിത്തമുള്ള ചില ഷോറുമുകളിലുമാണ് പോക്കിസ്‌കോപ്, ജിംസ് എന്ന പേരിലാണ് ഇത് കാണുക. പോക്കിമോന്‍ ഗോ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് നിയാന്റിക് സ്ഥാപകനും സിഇഒയുമായ ജോണ്‍ഹാല്‍കെ പറഞ്ഞു.

ജിയോയുടെ 4ജി എല്‍ടിഇ നെറ്റ്വര്‍ക്കിലൂടെ കളിയുടെ പൂര്‍ണരൂപം ആളുകളിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ജിയോയുടെ മെസേജിംഗ്, ജിയോ ചാറ്റ് എന്നിവയിലൂടെ കളിക്കാര്‍ക്ക് പോക്കിമോന്‍ ഗോ ചാനലിലേക്കു പ്രവേശിക്കാന്‍ സാധിക്കും. ഗെയിം ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നിയാന്റിക് സിഇഒ ജോണ്‍ ഹാല്‍കെ പറഞ്ഞു. കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഗെയിമിന്റെ ലോഞ്ചിംഗ്.എന്നാല്‍ ഇത് ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. സാങ്കേതിക ലോകത്ത് നിന്ന് പ്രതീതി യാഥാര്‍ഥ്യത്തിലേക്ക് (ഓഗ്മെന്റ്ഡ് റിയാലിറ്റി) ആളുകളെ എത്തിക്കുന്നതായി ഗെയിം. ഇതാണ് ഗെയിം ജനപ്രീയമാകാന്‍ കാരണം. പോക്കിമോന്‍ ഗ്രൂപ്പുമായി സഹകരിച്ച് നിന്റെന്‍ഡോ ആന്‍ഡ് നിയാന്റിക് ആണ് ഗെയിം സൃഷ്ടിച്ചത്.