അന്യ നാട്ടില്‍ പോയാല്‍ പട്ടിയെ പോലെ എല്ലാം അനുസരിക്കുന്നവര്‍; ദേശീയ പതാകയോട് അനാദരവ് കാണിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ മണിയന്‍പിള്ള രാജു

single-img
14 December 2016

02-1470106911-prthap-pothan-dulquer-salmaan-film-06

തിരുവനന്തപുരം: ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ മണിയന്‍പിളള രാജു. ഇവരെ ജാമ്യത്തില്‍ വിട്ടതുപോലും തെറ്റാണ്. എന്തോ നേടിയെന്ന അഹങ്കാരമാണ് ഇവര്‍ക്കെന്നും ജാമ്യത്തില്‍ വിട്ടത് പൊറുക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.സിനിമയ്ക്ക് മുമ്പ് ദേശീയഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കുമ്പോള്‍ മൂന്നുനാല് ആളുകള്‍ മനഃപൂര്‍വം സീറ്റില്‍ തന്നെയിരിക്കും. അത് ശരിയായ നടപടിയല്ല. അന്യനാട്ടില്‍ പോയാല്‍ പട്ടിയെപ്പോലെ എല്ലാം അനുസരിക്കുകയും സ്വന്തം രാജ്യത്ത് ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സംസാരം പോലുമില്ലാത്ത ചില ലാഗ് സിനിമകള്‍ ഇവര്‍ രണ്ടുമണിക്കൂറോളം ആസ്വദിച്ചിരുന്ന് കാണും. ആ സമയത്ത് 58 സെക്കന്റ് ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തോ നേടിയെന്നുളള അഹങ്കാരമാണ് ഇത് കാണിക്കുന്നത്. ഇവരെ ജാമ്യത്തില്‍പ്പോലും വിടരുത്. സൗദിയില്‍ ഒക്കെ ആയിരുന്നെങ്കില്‍ തീരുമാനമായേനെ. വിദേശികളടക്കം എഴുന്നേറ്റ് നില്‍ക്കുന്നു. പിന്നെ നമ്മുടെ ആളുകള്‍ക്കെന്താണ് കുഴപ്പമെന്നും മണിയന്‍ പിളള രാജു ചോദിക്കുന്നു.