മയക്കുമരുന്നിന് അടിമകളാണ് ദേശീയഗാനത്തെ എതിര്‍ക്കുന്നവരെന്ന് സംശയിക്കണമെന്ന് മേജര്‍ രവി

single-img
14 December 2016

major-ravi-article.jpg.image.784.410തിരുവനന്തപുരം : ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കണമെന്ന് സംവിധായകന്‍ മേജര്‍ രവി. ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു സംഘടനയുടെയോ മതത്തിന്റെയോ മുഖമില്ല. നിങ്ങള്‍ എന്തുപറഞ്ഞാലും ഞങ്ങള്‍ എതിര്‍ക്കുമെന്ന ചിന്താഗതിയുളളവരാണെന്നും മേജര്‍ രവി പറയുന്നു.

നെഗറ്റീവായാലും മാധ്യമങ്ങളില്‍ ഫോട്ടോ വരണമെന്നാണ് ഇവരുടെ ആഗ്രഹം. സമൂഹത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരാണ് ദേശീയഗാനത്തെ അപമാനിക്കുന്നതിന് പിന്നിലുളളവര്‍. സങ്കടകരമായ അവസ്ഥയാണിതെന്നും ഇവര്‍ക്ക് മാതൃകാപരമായി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.