ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം; അമ്മ ആരാധകര്‍ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു.

single-img
14 December 2016

whatsapp_imagie_2016-12-06_at_6അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന വാർത്ത പ്രചരിച്ചതോടെ അമ്മ ആരാധകര്‍ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. നിത്യവും ജയലളിതക്ക് ആദരമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനായി അനേകം പേരാണ് ശവകുടീരത്തില്‍ എത്തുന്നത്. അവരാണ് ശബ്ദം കേള്‍ക്കുന്നുവെന്ന് പറയുന്നത്.

ശവസംസ്‌കാര സമയം ജയലളിതയുടെ കൈയ്യില്‍ അവരുടെ വാച്ച് കെട്ടിയിരുന്നു. വാച്ചിലെ സൂചികള്‍ ചലിക്കുന്ന ശബ്ദമാണ് ഈ ‘അസാധാരണ’ ശബ്ദത്തിനു പിന്നിലെ വാസ്തവം. ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട വാച്ച് ആയിരുന്നു ഇത്. വാച്ചുകളോടും ആഭരണങ്ങളോടും വസ്ത്രങ്ങളോടും ചെരുപ്പുകളോടും ഏറെ താല്‍പര്യം പുലര്‍ത്തിയിരുന്നു ജയലളിതയ്ക്ക് വാച്ചുകളുടെ വലിയ ശേഖരം തന്നെയുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.തനിക്ക് ഏറ്റവും പ്രിയപ്പെട്ട് പച്ച സാരിയിലായിരുന്നു അവരുടെ അന്ത്യയാത്രയും.

മറീനാ ബീച്ചില്‍ എംജിആറിന്റെ സ്മാരകത്തിനു സമീപമാണ് ജയലളിതയുള്ള ശവകുടീരം സ്ഥിതി ചെയ്യുന്നത്.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുതന്നെ അനേകം ദുരൂഹതകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകളും വരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ആരോപിച്ചിരുന്നു.