പുത്തന്‍ പ്രത്യേകതകളുമായി, മാരുതി ഡിസയറിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷം വിപണിയിലെത്തുന്നു

single-img
14 December 2016

2017-maruti-dzire-render-1-largeമാരുതി ഡിസയറിന്റെ പുതിയ പതിപ്പ് അടുത്ത മെയ് മാസത്തോടെ വിപണിയിലെത്തും. നെക്സ വഴി വില്‍ക്കുന്ന ഇഗ്‌നിസ്, ബലേനോ ആര്‍ എസ്, പുതിയ സ്വിഫ്റ്റ് എന്നിവയുടെ അവതരണത്തിന് ശേഷമായിരിക്കും പുതിയ ഡിസയറെത്തുക.എന്നാല്‍ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

മുന്‍ഭാഗത്തിന് കാര്യമായി മാറ്റങ്ങളുണ്ടാകും. പുതിയ എല്‍ ഇ ഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍, പുതിയ ബമ്പര്‍, പുതിയ ഗ്രില്‍ എന്നിവ ഡിസയറിലുണ്ടാകും. പൂര്‍ണമായും പൊളിച്ചെഴുതിയ അകത്തളത്തിലാവട്ടെ പുത്തന്‍ മോഡലുകളോടു കിടപിടിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം.

എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. നിലവിലുള്ള പെട്രോള്‍, ഡീസല്‍, എ എം ടി വകഭേദങ്ങള്‍ക്ക് തുടരാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ 1.2 ലീറ്റര്‍ പെട്രോള്‍ മോഡല്‍, 1.3 ലീറ്റര്‍ ഡീസല്‍ മോഡല്‍ എന്നിവ കൂടാതെ സിയാസിലൂടെ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്എച്ച്വിഎസ്(സ്മാര്‍ട്ട് ഹൈബ്രിഡ് ബൈ സുസുക്കി) സാങ്കേതിക വിദ്യയൊടു കൂടി മൈലേജ് കൂടിയ മോഡലും എത്തിയേക്കാം.