സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ചയുടെ പ്രതിഷേധം;ചലച്ചിത്രോത്സവത്തിൽ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞതായി ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.

single-img
14 December 2016

kamal_3
കേരള ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ കമലിന്റെ വീട്ടിലേക്കു യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിൽ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേൾപ്പിക്കേണ്ടതില്ലെന്ന് കമൽ പറഞ്ഞതായി ആരോപിച്ചാണ് യുവമോർച്ചയുടെ പ്രതിഷേധം.

കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞതിനെ തുടര്‍ന്ന് ഇവരിപ്പോള്‍ റോഡിലിരുന്ന് ദേശീയഗാനം പാടി പ്രതിഷേധിക്കുകയാണ്.

അതേസമയം ദേശീയഗാനം ചൊല്ലുന്നതിനെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. തന്റെ വീട്ടിലേക്കുള്ള റോഡിലിരുന്ന് ദേശീയഗാനം പാടുന്ന യുവമോര്‍ച്ചക്കാര്‍ ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന് സ്വയം പരിശോധിക്കണമെന്നും കമൽ പറഞ്ഞു.