പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി;നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി.

single-img
14 December 2016

rahul-gandhi-pm_650x400_81481699746
ന്യൂഡല്‍ഹി: നരേന്ദ്രമോദി വ്യക്തിപരമായി അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശമുണ്ട്. ഇത് ലോക്സഭയിൽ വിശദീകരിക്കാൻ തയാറാണെന്നും രാഹുൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മോദി അഴിമതി നടത്തിയതിനു തെളിവുണ്ട്. ഇതു മനസിലാക്കി മോദി പാർലമെന്റിൽനിന്നും ഒളിച്ചോടുകയാണ്. നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക്സഭയിൽ തന്നെ സംസാരിക്കാൻ ബിജെപി അനുവദിക്കുന്നില്ല. തന്നെ സംസാരിക്കാൻ അനുവദിക്കാത്തത് മോദിയുടെ ഭയം കൊണ്ടാണെന്നും രാഹുൽ പറഞ്ഞു. താൻ ഈ ആരോപണം ഉന്നയിക്കുന്നത് തന്റെ പദവിയും ഉത്തരവാദിത്വവും എന്താണന്നു മനസിലിക്കായിട്ടുതന്നെയാണെന്നും രാഹുൽ വ്യക്‌തമാക്കി.


നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും ബഹളം തുടര്‍ന്നു. ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം കള്ളപ്പണം വെളുപ്പിക്കുന്നതിന് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ആരോപിച്ചു.