ബാറില്‍നിന്ന് ബിയര്‍ പാഴ്‌സല്‍ നല്‍കേണ്ട;ഹൈക്കോടതിവിധി ശരിവച്ച് സുപ്രീംകോടതിയുടെ ഉത്തരവ്.

single-img
14 December 2016

image
ന്യൂഡല്‍ഹി: ബാറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീം കോടതി. .മദ്യം പാഴ്സലായി നൽകരുതെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാഴ്സല്‍ വേണ്ടവര്‍ ഔട്ട്ലെറ്റില്‍ പോയി വാങ്ങിയാല്‍ പോരേ എന്നും ബാറുകളില്‍ പോകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ബാറുടമകള്‍ നല്‍കി ഹര്‍ജിയിലാണ് ഉത്തരവ്.

മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ബാറുടമകൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

ബാറുകളില്‍നിന്നും ബിയര്‍-വൈന്‍ പാര്‍ലറുകളില്‍നിന്നും പാഴ്സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.