ഉല്‍പാദനമില്ലെങ്കിലും ഉപയോഗത്തില്‍ മുന്നില്‍;ലഹരി ഉപയോഗത്തില്‍ കേരളം മൂന്നാംസ്ഥാനത്ത്

single-img
14 December 2016

plus_learn_drugsalcohol
കൊടുവള്ളി:ലഹരി ഉപയോഗത്തില്‍ കേരളം മൂന്നാംസ്ഥാനത്ത്.പഞ്ചാബിനും ഉത്തര്‍പ്രദേശിനും തൊട്ടുതാഴെയാണ് കേരളമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്.ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയുല്‍പാദനമില്ലാത്ത സംസ്ഥാനമായിട്ടും 95 ശതമാനവും തമിഴ്നാട്, കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് അതിര്‍ത്തിജില്ലകള്‍ വഴി കടത്തിക്കൊണ്ടുവരുകയാണ് ചെയ്യുന്നത്.നഗരപ്രദേശത്തില്‍ കൊച്ചിയാണ് മുന്നില്‍ നില്‍ക്കുന്നത്. 70 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ ഏതെങ്കിലും വിധത്തില്‍ ഒരുതവണയെങ്കിലും ലഹരിവസ്തുക്കള്‍ കഴിച്ചവരായിരിക്കും.

ആകാംക്ഷ, വെല്ലുവിളി, ചിന്തകള്‍ എന്നീ മൂന്നുകാര്യങ്ങളാണ് വിദ്യാര്‍ഥികളെ ലഹരിയിലേക്ക് നയിക്കുന്നത്. ഇതില്‍നിന്നും മുക്തമാവാന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ കഴിയണം. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളെ ലഹരിയില്‍നിന്നും മോചിതരാക്കാന്‍ കഴിയുമെന്നും കമീഷണര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു