“ദൃശ്യം” മോഡല്‍ കൊലപാതകം;മൃതദേഹത്തിനായി തറ തുറന്ന് തിരച്ചില്‍ തുടങ്ങി; കള്ളനോട്ട് കേസ് പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണു സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ലഭിച്ചത്

single-img
14 December 2016

crime

തലയോലപ്പറമ്പ്: എട്ട് വര്‍ഷം മുന്‍പ് കാണാതായ ആളെ കൊല്ലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് മൂന്ന് നില കെട്ടിട്ടത്തിന്റെ തറ തുരന്ന് പരിശോധനയാരംഭിച്ചു.
കള്ളനോട്ട്‌ കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണു എട്ടു വര്‍ഷം മുമ്പ്‌ സുഹൃത്തിനെ കൊന്നുകുഴിച്ചു മൂടിയെന്ന വിവരം പോലീസിനു ലഭിച്ചത്. എട്ടു വര്‍ഷം മുമ്പ്‌ കാണാതായ തലയോലപ്പറമ്പ്‌ ആശുപത്രിക്കവല കാലായില്‍ കാക്ക മാത്തന്‍ എന്നുവിളിക്കുന്ന മാത്യു(44) വിനെ കൊലപ്പെടുത്തിയതാണെന്നു സുഹൃത്തും കള്ളനോട്ട്‌ കേസിലെ പ്രതിയുമായ അനീഷ്‌ പോലീസിനോടു പറത്തത്.

screen-11-57-3514-12-2016
ദൃശ്യം സിനിമയിലെ കൊലപാതക രംഗത്തിന് സമാനമായ ആസൂത്രണമാണ് തലയോലപ്പറമ്പില്‍ ഉണ്ടായിരിക്കുന്നത്. പ്രതിയുടെ അച്ഛന്‍ വാസുവിന്റെ വെളിപ്പെടുത്തലാണ് കേസിന്റെ വഴിത്തിരിവിന് കാരണമായത്. ഇതേത്തുടര്‍ന്ന് മാത്യുവിന്റെ മകള്‍ നൈസി തലയോലപ്പറമ്പില്‍ കേസ് നല്‍കിയിരുന്നു. ഒപ്പം അനീഷിന്റെ അച്ഛന്റെ വെളിപ്പെടുത്തലിന്റെ ഓഡിയോയും ഹാജരാക്കി. ഇതേത്തുടര്‍ന്നാണ് അനീഷിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.
2008ലാണ്‌ സംഭവം നടക്കുന്നത്‌. തലയോലപ്പറമ്പിലെ പ്രധാന പണമിടപാടുകാരനായിരുന്നു കൊല്ലപ്പെട്ട മാത്യു. അനീഷ്‌ ആശുപത്രിക്കവലയ്‌ക്കു സമീപം സ്‌റ്റിക്കര്‍ വര്‍ക്കുകളുടെ സ്‌ഥാപനം നടത്തുകയായിരുന്നു. വീടിന്റെ ആധാരം പണയപ്പെടുത്തി അനീഷ്‌ മാത്യുവില്‍നിന്ന്‌ പണം വാങ്ങിയിരുന്നു. വൈകുന്നേരങ്ങളില്‍ അനീഷിന്റെ കടയില്‍ മാത്യു സ്‌ഥിരംസന്ദര്‍ശകനായിരുന്നു. ഇവര്‍ ഉറ്റസുഹൃത്തുക്കളുമായിരുന്നുവെന്നു പോലീസ്‌ പറയുന്നു.

പണം തിരികെ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നു മാത്യു അനീഷിനെ ശല്യപ്പെടുത്തിയിരുന്നു. ഇതാണു സൗഹൃദം തകരുന്നതിനും പിന്നീട്‌ കൊലപാതകത്തിനും കാരണമായതെന്നാണു സൂചന. മാത്തനെ കൊലപ്പെടുത്തിയ ശേഷം കടയുടെ പിന്‍ഭാഗത്തു കുഴിയുണ്ടാക്കി മൂടുകയായിരുന്നു. ഇക്കാര്യത്തില്‍ അനീഷിന്‌ സഹായികളുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. കൊലപാതകം നടന്ന സ്‌ഥലവും മൃതദേഹം താഴ്‌ത്തിയ കുഴിയുമെല്ലാം പോലീസ്‌ സംഘം ഇന്നു പരിശോധിക്കും. എല്‍സിയാണു മാത്യുവിന്റെ ഭാര്യ. മക്കള്‍: നൈസി, നൈജി, ചിന്നു.