കലാഭവൻ മണിയുടെ പേരിൽ ചലച്ചിത്രമേളയിൽ പ്രതിഷേധം ;വിനയന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ഒഴിവാക്കി സിബി മലയില്‍ ചിത്രം മേളയിൽ ഉൾപ്പെടുത്തിയതിനെതിരേ മാക്ട ഫെഡറേഷൻ

single-img
14 December 2016

unnamed

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ ചലച്ചിത്ര മേളയില്‍ പ്രതിഷേധം. കമല്‍ വര്‍ഗ്ഗീയവാദിയാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എഐടിയുസിയും മാക്ട ഫെഡറേഷനും കൈരളി തീയറ്ററിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം മേളയില്‍ നിന്ന് ഒഴിവാക്കുകയും അക്കാദമി അംഗമായ സിബി മലയില്‍ സംവിധാനം ചെയ്ത ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം. വാസന്തിയും ലക്ഷ്മിയും കഴിഞ്ഞാല്‍ കരുമാടിക്കുട്ടനായിരുന്നു മണിയുടെ ശ്രദ്ധേയചിത്രം.വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ കലാഭവന്‍ മണിയുടെ ഏറ്റവും നല്ല സിനിമകളിലൊന്നാണ്.അത് ഒഴിവാക്കിയതിനു പിന്നിലെ രാഷ്ട്രീയത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കൈരളി തീയേറ്ററിനു മുന്നിലാണ് അരമണിക്കൂറോളം നീണ്ട പ്രതിഷേധം നടന്നത്.

കമലിന്റെ സ്വജനപക്ഷപാതമാണ് മേളയില്‍ നിന്നും കലാഭവന്‍ മണിയുടെ നല്ല ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നാണ് ആരോപണം.ഒരേസമയം ഫെഫ്ക പ്രസിഡന്റ് സ്ഥാനവും അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്ന കമല്‍ ഒരു സ്ഥാനം രാജിവയ്ക്കണമെന്നും മാക്ട ആവശ്യപ്പെട്ടു.