അക്കാദമി ചെയര്‍മാന്‍ കമലിന്റെ വാക്ക് പാഴായി; ദേശീയ ഗാനത്തില്‍ എഴുനേല്‍ക്കാത്തതില്‍ ചലച്ചിത്രമേളയില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

single-img
13 December 2016

iffk-protest
രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തതിനാല്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിയറ്ററുകള്‍ക്കുള്ളില്‍ പോലീസ് ഇടപെടലുണ്ടാകില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് കമല്‍ ഇക്കാര്യം ഡലിഗേറ്റുകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്.

ദേശീയഗാനത്തിന്റെ പേരില്‍ ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്താല്‍ ചലച്ചിത്ര മേള നിര്‍ത്തിവയ്ക്കുമെന്നും കമല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നും തിരുവനന്തപുരം അജന്താ തിയറ്ററില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നവാരാ എന്ന ചിത്രത്തിന് മുമ്പാണ് അറസ്റ്റ്. കേശവദാസപുരം സ്വദേശി സുനില്‍ എന്നയാളെയാണ് അറസ്റ്റിലായത്. കാലിന് സ്വാധീനമില്ലാത്തതിനാലാണ് എഴുന്നേല്‍ക്കാതിരുന്നതെന്ന് ഇദ്ദേഹം കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു.

തിയറ്ററില്‍ മഫ്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് തിയറ്ററുടമകളുടെ പരാതി പ്രകാരം ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തെ ഹാജരാക്കി. തിയറ്ററുടമയുടെ പരാതിയിലാണ് അറസ്റ്റ്.