കാശ്മീര്‍ ജനങ്ങളുടെ ചോര കൊണ്ട് കളങ്കം വന്നതാണ് ബിജെപി സര്‍ക്കാര്‍

single-img
13 December 2016

nisar

ഇസ്ലാമാബാദ്: നരേന്ദ്ര മോഡിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വളരെ ദയനീയമാകുകയാണെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി നിസാര്‍ അലി. വ്യത്യസ്ത ഭീഷണികള്‍ അഭിമുഖീകരിച്ചാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരായ കശ്മീര്‍ ജനതയുടെ ചോര കൊണ്ട് കളങ്കം വന്നതാണ് ബിജെപി സര്‍ക്കാരെന്നും നിസാര്‍ കുറ്റപ്പെടുത്തി.

പാകിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി വിഭജിക്കപ്പെടുമെന്ന ഇന്ത്യയുടെ അഭിപ്രായം സ്വപ്നം മാത്രമാണെന്നും അതൊരിക്കലും നടാക്കാന്‍ പോകുന്നില്ലെന്നും നിസാര്‍ അലി പറഞ്ഞു. ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ പത്ത് കഷണമായി മാറുമെന്ന് രാജ്നാഥ്സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്. ബിജെപിയുടെ ലക്ഷ്യം പാകിസ്ഥാനെ വിഭജിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ബലൂചിസ്ഥാനിലെ വിഘടനവാദികള്‍ക്ക് ഇന്ത്യയുടെ സഹായം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് സമാധാനമുണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ സമാധാനം നേടേണ്ട ആവശ്യമില്ലെന്നും നിസാര്‍ പറഞ്ഞു.