ഗുണ്ടാ ബന്ധം: കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാന്‍പറമ്പില്‍ കീഴടങ്ങി

single-img
13 December 2016

antony-asanparambil

ഗുണ്ടാ കേസില്‍ അകപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാന്‍ പറമ്പില്‍ പോലീസിന് കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്.

മരട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാനായ ഇയാള്‍ കരാറുകാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിയായതോടെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വഴങ്ങിയിരുന്നില്ല.

ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരെ കേസ് നല്‍കിയത്. രണ്ട് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. അതേസമയം, താന്‍ ഒളിവില്‍ കഴിയുകയായിരുന്നില്ലെന്നും ജാമ്യാപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നെന്നും ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് ഇയാളുടെ നിലപാട്. കൂട്ടുപ്രതിയായ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും കീഴടങ്ങിയിട്ടുണ്ട്.