തീയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു, പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനവും

single-img
12 December 2016

 

cinema-theatres-anthem_650x400_41481532021
ചെന്നൈ: ചെന്നൈയിലെ അശോകനഗറില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് പെണ്‍കുട്ടികളുള്‍പ്പെടെ എട്ട് പേര്‍ക്ക് മര്‍ദ്ദനം. ഞായറാഴ്ച കാശി തിയേറ്ററില്‍ ‘ചെന്നൈ 600028 2’ എന്ന സിനിമയ്ക്കിടെയാണ് സംഭവം നടന്നത്.ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സിനിമ കാണാനെത്തിയ നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് എഴുന്നേറ്റ് നില്‍ക്കാതിരുന്നത്.

ഇന്റര്‍വെല്‍ സമയത്ത് ഇവരെ ചോദ്യം ചെയ്യാനായി ഇരുപതോളം പേരടങ്ങിയ സംഘം സീറ്റിനടുത്തെത്തുകയും മര്‍ദിക്കുകയുമായിരുന്നു. ദേശീയഗാനം ചൊല്ലുമ്പോള്‍ സെല്‍ഫിയെടുത്തെന്നും ചിരിച്ചെന്നുമാണ് പരാതി. വിജയകുമാര്‍ എന്ന ആളാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും. കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തിയതെന്നും ഒരു പെണ്‍കുട്ടി അറിയിച്ചു. സെക്യൂരിറ്റി തങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘം ഭീഷണിപ്പെടുത്തി തിയറ്ററിനുള്ളില്‍ തന്നെ നിര്‍ത്തി. കൂടാതെ തങ്ങള്‍ ദേശീയഗാനത്തെ അപമാനിച്ചെന്ന് പറയുന്നവര്‍ അശ്ലീലരംഗങ്ങളില്‍ തിയറ്ററിരുന്ന് ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്തു. കൂടാതെ തങ്ങളിലൊരാളോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാതിരുന്ന ഒരു പെണ്‍കുട്ടി അറിയിച്ചു.

ദേശീയഗാനത്തെ അപമാനിക്കന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംഘം തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനികളിലൊരാളായ ശ്രീല പറഞ്ഞു. വിജയകുമാറിന്റെ പരാതിയിലാണ് എട്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്ത്. അതേസമയം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ആര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടില്ല.