ചലച്ചിത്രമേളക്ക് ഇന്ന്‍ തിരി തെളിയും;ആയിരങ്ങള്‍ മേള കാണാന്‍ തലസ്ഥാന നഗരിയില്‍

single-img
9 December 2016

img_0905-1024x625

തിരുവനന്തപുരം: കേരളത്തിന്റെ 21മത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരിതെളിയും. ഇന്ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധി ആഡിട്ടോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപം കൊളുത്തി മേള ഉല്ഘായടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രിഎ.കെ.ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡാ.തോമസ്‌ ഐസക് ഫെസ്റ്റിവല്‍ ബുക്ക് തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന് നല്കിട പ്രകാശനം ചെയ്യും. തിരുവനന്തപുരം എം.പി. ഡാ.ശശി തരൂര്‍, നടന്‍ സുരേഷ് ഗോപി എം.പി. , കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. വിശിഷ്ട അഥിതികയി പ്രശസ്ത സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ പങ്കെടുക്കും. മേളയോട് അനുബന്ധിച്ച് നല്ക്കുതന്ന ലൈഫ് ടൈം അചീവ്മെന്റെ അവാര്ഡ്യ വിഖ്യാത ചെകൊസ്ലേവാക്യന്‍ സംവിധായകന്‍ ജിറിമേന്സിലിന് മുഖ്യമന്ത്രി നല്കും
ഇപ്രവിശ്യത്തെ മേളക്ക് 62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങളാണ്‌പല വിഭാഗങ്ങളിലായി പ്രദര്ശി പ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 15 സിനിമകളും, ലോക സിനിമ വിഭാഗത്തില്‍ 81 സിനിമകളും. ഇന്ത്യന്സിണനിമ ഇപ്പോള്‍, മലയാളസിനിമഇന്ന്‍,ലോക സിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങളാണ് ഇപ്രാവിശ്യം മേളയില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലുള്ള 13 തിയേറ്റര്കരളിലാണ്‌ ചിത്രങ്ങള്‍ പ്രദര്ശിതപ്പിക്കുക. നിശാഗന്ധി ഓഡിട്ടോറിയത്തില്‍ പബ്ല്ളിക്കിനായി ദിവസേന വൈകിട്ട് 6,8,9 മണിക്ക് 3 പ്രദര്ശ്നങ്ങള്‍ ഉണ്ടായിരിക്കും.
മേളയുടെ സമാപനവും,അവാര്ഡ്ക വിതരണവും ഡിസംബര്‍ 18നു വൈകിട്ട് 6 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്കും.