വിവാഹമോചനം വര്‍ധിക്കാന്‍ കാരണം സ്ത്രീകളിലെ കാഴ്ചപ്പാടിന്റെ മാറ്റമാണെന്ന് അനുഷ്‌ക ശര്‍മ

single-img
7 December 2016

anushka-sharma-success-press-meet-of-sultan_146864551800സ്ത്രീകളില്‍ വന്ന മാറ്റങ്ങളാണ് വിവാഹമോചനങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി കരുതുന്നതെന്ന് ബോളിവുഡ് തരാം അനുഷ്ക ശർമ്മ.

“ഞാന്‍ വളരെ ലളിതമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. വിവാഹം എന്നത് ഒരിക്കല്‍ മാത്രം സംഭവിക്കേണ്ട ഒന്നാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം,” അനുഷ്ക അഭിപ്രായപ്പെടുന്നു.

സ്ത്രീകളുടെ കാഴ്ചപ്പാട് മാറി.ഇന്ന് മിക്ക സ്ത്രീകളും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന തോന്നലൊന്നും സ്ത്രീകള്‍ക്കില്ല. പങ്കാളി ഇല്ലാതെ തന്നെ അവരുടെ ജീവിതം സുരക്ഷിതമാണ്. എന്നാല്‍ വിവാഹജീവിതം നിലനിര്‍ത്തണമെന്ന് പങ്കാളികളിലാരെങ്കിലും ഉറച്ചു തീരുമാനിച്ചാല്‍ ഒരു ബന്ധവും വേര്‍പെടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അനുഷ്‌ക പറയുന്നു.

ഇന്ന് വിവാഹശേഷവും നിരവധി നടിമാര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കുട്ടികള്‍ ആയ ശേഷം പോലും അവര്‍ കരിയര്‍ തുടരുന്നു. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ച് മികച്ച സമയം തന്നെയാണ്.അതേസമയം വിവാഹക്കാര്യത്തിലൊന്നും തീരുമാനമായില്ലെന്നും അതിനെ കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നും അനുഷ്‌ക കൂട്ടിച്ചേർക്കുന്നു.

തന്റെ ജീവിതത്തിലും എല്ലാകാര്യങ്ങളും സ്വാഭാവികമായി വന്നു ഭവിച്ചതാണെന്നും വിവാഹവും അങ്ങനെ തന്നെയായിരിക്കുമെന്നാണ് കരുതുന്നതെന്നും നടി പറയുന്നു.