ഇഞ്ചി കുഞ്ഞനാണെങ്കിലും ഗുണങ്ങള്‍ നിരവധിയാണു,

single-img
7 December 2016
ginger-root-benefitsഇഞ്ചി നാട്ടുമരുന്നാണ്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ്…ആന്റിഓക്സെഡുകളുടെ കലവറയാണ്.ഔഷധ ഗുണങ്ങള്‍ നിരവധിയാണ്..കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതും അടുക്കളയുടെ ഭാഗവുമായതിനാല്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ബുദ്ധിമുട്ടില്ല.
എന്നും ഇഞ്ചി തിന്നാല്‍ എന്താണ് ഗുണമെന്ന് നോക്കാം.ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി.കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.മൂന്നു ഗ്രാം ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയുന്നത് കാണാം.ഹൈപ്പര്‍ ടെന്‍ഷന്‍,സ്‌ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയാനും ഇത് മൂലം സഹായകമാകും.
ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ജിഞ്ചെറോള്‍ എന്ന ആന്റി ഓക്‌സിഡന്റ് ഇന്‌ഫെക്ഷനുകള്‍ തടയും.ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാനും ഇഞ്ചി ഉത്തമമാണ്.
വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി.മൈഗ്രേയിന്‍ പോലെയുള്ള രോഗങ്ങള്‍ക്കും ശരീരഭാരം കുറക്കാനും ഇഞ്ചി നല്ലതാണ്.
സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമായ ശക്തിയാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കും ഉള്ളത്.ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും ഇഞ്ചി.
രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കലോറിയോളം കൊഴുപ്പ് കുറക്കാന്‍ സഹായിക്കും.ചുക്ക് കട്ടൻ കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ അകറ്റും.