കുഞ്ഞിന് ജന്മം നല്‍കാത്ത തമിഴ് മക്കളുടെ അമ്മയായ ഉരുക്കു വനിതയാണ് ജയലളിതയെന്ന് മമ്മൂട്ടി

single-img
6 December 2016
mammootty-invites-jayalalitha-amdist-mullaperiyar-issueതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം രാഷ്ട്രീയ സിനിമാ ലോകത്തുള്ളവര്‍ ഞെട്ടലോടെയാണ് ഏറ്റെടുത്തത്.
നിരവധിപ്പേര്‍ അമ്മയെ അനുസ്മരിച്ച് രംഗത്തെത്തി.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അനുപം ഖേര്‍, ഗോവിന്ദ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
മോഹന്‍ലാല്‍, ജയറാം, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും അമ്മയെ അനുസ്മരിച്ചു.
കലയെയും രാഷ്ട്രീയത്തെയും ഒരു പോലെ സ്‌നേഹിച്ച വനിതയായിരുന്നു ജയലളിത.തമിഴ് മക്കളുടെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിതയെന്ന് മമ്മൂട്ടി പറഞ്ഞു.
വര്‍ത്തമാനകാലം കണ്ട അതിശക്തയായ വനിതയായിരുന്നുവെന്നും സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടി പുതിയ നിയമവ്യവസ്ഥകള്‍ കൊണ്ടു വന്ന ഭരണാധികാരിയാണെന്നും മമ്മൂട്ടി പറഞ്ഞു.
തിരക്കുള്ള നടിയായിരുന്ന സമയത്ത് രാഷ്ട്രീയത്തിലേക്ക് കടന്ന അവരുടെ തീരുമാനം നല്ലതായിരുന്നുവെന്ന് മമ്മൂട്ടി കൂട്ടി ചേര്‍ത്തു.