ഒപ്പവും ഇനി  തെലുങ്കു പറയും; ടോളിവുഡിലും മോഹന്‍ലാലിന്റെ തേരോട്ടം

single-img
6 December 2016
oppam-quick-movie-review-759കേരളത്തിലെ തേരോട്ടത്തിന് ശേഷം പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം ഒപ്പം തെലുങ്കിലും മൊഴിമാറ്റി റീലിസ് ചെയ്യുന്നു. കനുപാപ്പ എന്ന പേരില്‍ ഡിസംബര്‍ 30 നാണ് ചിത്രം തെലുങ്കാനയിലും ആന്ധ്രപ്രദേശിലും റീലിസ് ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പും ഈ മാസം തന്നെ തമിഴ്‌നാട്ടിലെ തിയേറ്റുകളിലെത്തും. ഓണത്തിന് റീലിസ് ചെയ്ത ഒപ്പം കേരളത്തില്‍ 65 കോടിയോളം കളക്ഷന്‍ നേടി മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി മാറിയിരുന്നു.
മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് പുലിമുരുകന്റെ തെലുങ്കു പതിപ്പ് ടോളിവുഡിലും വന്‍വിജയം ആവര്‍ത്തിക്കുകയാണ്. മാന്യംപുലി എന്ന പേരില്‍ തെലുങ്കില്‍ മൊഴിമാറ്റി എത്തിയ ചിത്രം ആദ്യം ദിനം തന്നെ 5 കോടി രൂപ കളക്ഷന്‍ നേടിയതായിട്ടാണ് റിപ്പോര്‍ട്ട്. വന്‍ജനത്തിരക്ക് കാരണം ഏണ്‍പതോളം തിയേറ്ററില്‍ കൂടി വരും ദിവസങ്ങളില്‍ മാന്യംപുലി പ്രദര്‍ശിപ്പിക്കും.
ഹൈദാരബാദില്‍ മള്‍ട്ടിപ്ലക്സിലടക്കം ഏണ്‍പതോളം തിയേറ്ററിലുകളിലാണ് മാന്യംപുലി പ്രദര്‍ശിപ്പിക്കുന്നത്. ടോളിവുഡിലെ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് മോഹന്‍ലാല്‍ ചിത്രത്തിന് കിട്ടി കൊണ്ടിരിക്കുന്നത്. നേരത്തെ മോഹന്‍ലാല്‍ അഭിനയിച്ച ജനതാഗ്യാരേജും മനമന്ദയും തെലുങ്കില്‍ വലിയ ഹിറ്റുകളായിരുന്നു. നൂറ്റീയമ്പതു കോടി കളക്ഷന്‍ നേടിയ ജനതാഗ്യാരേജ് 2016 ലെ ഏറ്റവും വലിയ തെലുങ്കു ഹിറ്റായിരുന്നു.