പെന്‍ഷന്‍കാരുടെ കാര്യം ശരിക്കും ഭൂലോക ദുരന്തം തന്നെയായി പോയി; തലപ്പള്ളിക്കാരന്‍ കേശവേട്ടന് പെന്‍ഷനായി കിട്ടിയത് കീടനാശിനി അടിച്ച പഴയ നോട്ടുകള്‍

single-img
4 December 2016

keshavan

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയത് രാജ്യ സ്നേഹത്തിന് വേണ്ടിയാണല്ലോന്നു കരുതി എല്ലാവരും സഹിച്ചു. എന്നാല്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ അവസ്ഥ വളരെ ദയനീയം തന്നെയാണ്. തലപ്പള്ളി സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോയ ടിഎന്‍ കേശവന്റെ ദുരന്തം വളരെ വലുതായിരുന്നു.

ഈ മാസത്തെ പെന്‍ഷനായി കേശവനു കിട്ടിയത് അന്‍പത് രൂപയുടെ നൂറ് വീതമുള്ള നാലു കെട്ടുകളാണ്. എന്നാല്‍ ഈ നോട്ടുകളെല്ലാം പണ്ടേ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്ത നോട്ടുകളായിരുന്നു. കണ്ടാല്‍ അറയ്ക്കുന്ന നോട്ടുകളാണ് കേശവനു കിട്ടിയത്. മാത്രമല്ല കീറി ഇരിക്കുന്ന നോട്ടുകള്‍ കീറ കടലാസുകള്‍ വെച്ച് ഒട്ടിച്ചു വെച്ചിരിയ്ക്കുന്നവയുമാണ്.

നോട്ടുകള്‍ കൈയിലെടുത്തപ്പോള്‍ ദുര്‍ഗന്ധം വമിക്കുകയായിരുന്നു. തുടര്‍ന്ന് തലവേദനയും ശര്‍ദ്ദിയും വന്നെന്ന് കേശവന്‍ പറയുന്നു. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം കാലപ്പഴക്കത്തില്‍ ഗോഡൗണുകളില്‍ ഉപേക്ഷിച്ച 2005നു മുന്നേയുള്ള നോട്ടുകളാണ് പെന്‍ഷന്‍ക്കാര്‍ക്ക് വിതരണം ചെയ്തത്. നോട്ട് അസാധുവാക്കിയതില്‍ പെന്‍ഷന്‍ക്കാര്‍ക്ക് എങ്ങനെയെങ്കിലും പണമെത്തിക്കാനായിട്ടുള്ള ശ്രമമായാണ് പഴയ നോട്ടുകള്‍ വച്ചുള്ള ഈ കളി. എന്നാല്‍ പഴയ നോട്ടുകള്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ അതില്‍ കീടനാശിനിയും മറ്റും സ്േ്രപ ചെയ്താണ് സൂക്ഷിച്ചിരുന്നത്. പഴയ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.

കള്ളപ്പണം നിയന്ത്രിക്കാനെന്നും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധിച്ചിങ്കിലും പെന്‍ഷന്‍ക്കാരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത നടപടിയായി പോയി ഇത് എന്നാണ് കേശവന്‍ ആരോപിക്കുന്നത്.